Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ കൂടിയപ്പോള്‍ ശമ്പളവും ജീവിത നിലവാരവും കുറഞ്ഞതായി വിലയിരുത്തല്‍
Reporter
ലണ്ടന്‍ : കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നയമായിരുന്നു ലേബര്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നു പോന്നിരുന്നത്. ഇതുകൊണ്ടുതന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ജീവിത നിലവാരവും ജോലിയും തേടി യുകെയില്‍ എത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. നിയമം അനുകൂലമായി കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ മെച്ചപ്പെട്ട ജീവിതനിലവാരം എന്നത് പലപ്പോഴും പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോലിക്ക് ആളെ കിട്ടുന്നതിന്റെ സാധ്യത ഏറിയതോടെ സ്ഥാപനങ്ങള്‍ ശമ്പളം കുറയ്്ക്കാന്‍ മുതിര്‍ന്നതാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണ് വിലയിരുത്തല്‍.

പുതിയ റിപ്പോര്‍ട്ടുകളെ അനുകൂലിക്കുന്ന സമീപനമാണ് ലേബര്‍ പാര്‍ട്ടി നേതാവ് ഈദ് മില്‍ബാന്‍ഡും സ്വീകരിച്ചിരിക്കുന്നത്.കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നതിനാല്‍ യുകെയില്‍ കറഞ്ഞ വേതനത്തിനു പോലും ആളെ കിട്ടുന്ന അവസ്ഥയെത്തി. ഇതു മുതലാക്കി സ്ഥാപനങ്ങള്‍ ശമ്പളം കുറച്ചതാണ് അതിര്‍ത്തി തുറന്നു കൊടുത്തതുകൊണ്ടുണ്ടായ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു.

കുടിയേറ്റം സംബന്ധിച്ച് തങ്ങളുടെ വിലയിരുത്തല്‍ ശരിയാകാതിരുന്നതാണ് ഇതിനു കാരണമായത്. പോളണ്ട് പോലുള്ള രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാര്‍ കാര്യമായി ഉണ്ടാകില്ലെന്നാണ് കരുതിയത്. എന്നാല്‍, തങ്ങളുടെ ഈ കണക്കുകൂട്ടലുകളെല്ലാം തകിടം മറിയുകയായിരുന്നു. ജീവനക്കാര്‍ക്ക് ജോലി സംരക്ഷണം നല്‍കുകയാണ് ഇനി ചെയ്യാനുള്ളത്.- അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടിയേറ്റക്കാരെ കുറയ്ക്കുന്നതു സംബന്ധിച്ച് അനുകൂല നിലപാടില്ലെന്നും മില്‍ബാന്‍ഡ് വ്യക്തമാക്കി. തൊഴിലാളിക്ക് സ്വതന്ത്രമായി ജോലിചെയ്യാനുള്ള അവസരമുണ്ടായാല്‍ ജീവിത നിലവാരം മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഇത്തരമൊരു നിലപാടെടുത്താല്‍ അത് കുടിയേറ്റം തെറ്റായ ദിശയിലേക്കേ നീങ്ങുകയുള്ളുവെന്ന് ഹോം സെക്രട്ടറി യെവിറ്റി ചോപ്പര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള നിയന്ത്രണം തുടര്‍ന്നു പോരുന്നതുതന്നെയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window