Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ലണ്ടനില്‍ ഇമിഗ്രേഷന്‍ റെയ്ഡില്‍ 25പേര്‍ കുടുങ്ങി
Reporter
ലണ്ടന്‍:ലണ്ടനില്‍ യുകെ ബോര്‍ഡര്‍ സെക്യൂരിറ്റി ഓഫീസര്‍മാരും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ 25അനധികൃത കുടിയേറ്റക്കാരെ പിടികൂടി.വെസ്റ്റ് ലണ്ടനിലെ സൗത്താള്‍ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നവരാണിവര്‍.പിടിയിലായവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.

ഇവരില്‍ 23പേരും ഇന്ത്യാക്കാരാണ്.19നും 54നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍.അവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ബോര്‍ഡര്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.പിടിയിലായവരില്‍ 15പേര്‍ വിസ നിയമങ്ങള്‍ ലംഘിച്ച് ജോലിയെടുക്കുന്നവരും ആറുപേര്‍ അനധികൃതകുടിയേറ്റക്കാരും നാലുപേര്‍ വിസ കാലാവധി കഴിഞ്ഞവരുമാണെന്ന് ഏജന്‍സി വെളിപ്പെടുത്തി.ഇവരെ നാടുകടത്തും.

പിടിയിലായവര്‍ക്കു വേണ്ടി പതിനായിരം പൗണ്ട് പിഴയടയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.പെനാല്‍റ്റി തുകയായി അടയ്ക്കാനാണ് ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window