Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
ഇതാ വരുന്നു കൃത്രിമ ഇറച്ചി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനില്‍: ലാബില്‍ നിര്‍മിക്കുന്നത് ബീഫ്, ചിക്കന്‍ ഇറച്ചി
Text By: Reporter, ukmalayalampathram
മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കൊപ്പമാണ് ശാസ്ത്രം വികസിക്കുന്നതെന്ന് പറയാറുണ്ട്. ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ മനുഷ്യന്‍ പലപ്പോഴും അവിശ്വസനീയതയോടെ നിന്നുപോകാറുണ്ട്. കോഴിയിറച്ചി കഴിക്കാന്‍ കോഴികളെയും ആട്ടിറച്ചി കഴിക്കാന്‍ ആടിനെയും ബീഫ് കഴിക്കാന്‍ മാടുകളെയും വളര്‍ത്തേണ്ടതില്ലായിരുന്നെങ്കിലോ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നുപറയാനുള്ള സാവകാശം ലഭിക്കുന്നതിനു മുന്‍പേ ഇറച്ചി മാത്രമായി പരീക്ഷണശാലകളില്‍ വളര്‍ത്തിയെടുത്ത് ശാസ്ത്രം ലോകത്തെ അമ്പരപ്പിച്ചു. അത് അവിടെയും തീര്‍ന്നില്ല, ഇപ്പോഴിതാ ആ (കൃത്രിമ) ഇറച്ചി വിപണിയിലേക്കും എത്തുകയാണ്.

കൃത്രിമമാംസം എങ്ങനെ വില്‍ക്കണമെന്ന് വിതരണക്കാര്‍ ഇപ്പോള്‍ അന്തിമരൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ കൃത്രിമ കോഴിയുടെ വില സാധാരണ ചിക്കനേക്കാള്‍ കൂടിയതായിരിക്കും. എന്നാല്‍, ഡിമാന്‍ഡ് ഉയരുകയും ഉല്‍പാദനം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വില ക്രമേണ കൂടുതല്‍ താങ്ങാനാവുന്ന തലങ്ങളിലേക്ക് വരും. പ്രാരംഭ ഘട്ടത്തില്‍ ഈ ചിക്കന്‍ ഒരു റെസ്റ്റോറന്റ് ക്രമീകരണത്തില്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഓര്‍ഗനൈസേഷന്റെ സിഇഒ ജോഷ് ടെട്രിക് പറഞ്ഞു.

നിലവില്‍ പ്രതിവര്‍ഷം ഒരു ട്രില്യണ്‍ ഡോളറിന്റേതാണ് (ഏകദേശം 69 ലക്ഷം കോടി രൂപ!) ആഗോള മാംസവിപണി. ഇതില്‍ ഭൂരിഭാഗവും ഫാമുകളില്‍ വളര്‍ത്തുന്ന ജീവികളുടെ മാംസമാണ്. ഇവയെ കൊല്ലുന്നതും മറ്റും വലിയ തോതില്‍ പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹരിതഗൃഹവാതങ്ങള്‍ വര്‍ധിക്കുന്നത് തുടങ്ങി നദികളും സമുദ്രവും കൂടുതല്‍ മലിനമാകുന്നത് വരെ മാംസ വ്യവസായത്തിന്റെ പേരിലുള്ള കുറ്റങ്ങളായി ഉയരാറുണ്ട്. മാത്രമല്ല ഇത്തരത്തില്‍ മാംസത്തിനായി വളര്‍ത്തുന്ന മൃഗങ്ങളോട് വന്‍ ക്രൂരതയാണ് ചെയ്യുന്നതെന്ന വാദവുമുണ്ട്.
 
Other News in this category

 
 




 
Close Window