Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
UK Special
  Add your Comment comment
ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
Text By: Reporter, ukmalayalampathram
ദയാവധത്തിന് അര്‍ഹതയില്ലാത്തവരും ഇതിന് ഇരയാകുകയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ പലരേയും ചിന്തിപ്പിക്കുന്നതാണ് ഈ നിയമമെന്നു കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. ബില്‍ അവതരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുകെയിലെ മുതിര്‍ന്ന കത്തോലിക്കാ ബിഷപ്പായ കര്‍ദ്ദിനാള്‍ നിക്കോള്‍സ് നിയമത്തിനെതിരെ പ്രതികരിക്കാന്‍ സഭാ അംഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒപ്പം ഇടയ ലേഖനത്തില്‍ പരിചരിക്കാനുള്ളവരെ ജീവനെടുക്കുന്നവരുടെ തൊഴിലിലേക്ക് മാറ്റരുതെന്നും ആരോഗ്യ പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ച് കര്‍ദ്ദിനാള്‍ കുറിച്ചു.
പക്ഷെ മാരകരോഗ ബാധിതര്‍ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുമ്പോള്‍ അവരോട് കരുണ കാണിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് എം പി കിം ലീഡ്ബീറ്റര്‍ പറയുന്നത്.
അഭിപ്രായ സര്‍വ്വേകളില്‍ 70 ശതമാനം പേരും ദയാവധത്തെ പിന്തുണക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ ദയാവധം നിയമ വിധേയവുമാണ്. നിയമ നിര്‍മ്മാണത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നവരുടെ അഭിപ്രായവും അതിനാല്‍ ചര്‍ച്ചയാകുകയാണ്.
 
Other News in this category

 
 




 
Close Window