Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
UK Special
  Add your Comment comment
യുകെയിലേക്ക് നഴ്‌സുമാര്‍ക്ക് എറണാകുളത്ത് റിക്രൂട്ട്‌മെന്റ്: നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നവംബര്‍ 12 മുതല്‍ 14 വരെ
Text By: Reporter, ukmalayalampathram
യുകെയിലെ വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്‌സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുള്ള ഒരുവര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറല്‍ നഴ്‌സിംഗ്, OT, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്, തീയേറ്റര്‍, കാന്‍സര്‍ കെയര്‍) വേണം. ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ 7 (റൈറ്റിംഗില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ OET ബി (റൈറ്റിംഗില്‍ സി+), നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (NMC) രജിസ്‌ട്രേഷന് യോഗ്യതയുമുള്ളവരാകണം.
പരസ്യം ചെയ്യല്‍

IELTS/OET സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം. വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ് എന്നിവ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ഒക്ടോബര്‍ 25 ന് അകം അപേക്ഷ നല്‍കാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്‌സിലേയ്ക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളും പ്രസ്തുത റിക്രൂട്ട്‌മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുള്ള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.

ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്‌ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്‌മെന്റിന് അര്‍ഹതയുണ്ടാകും. യു കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. NMC രജിസ്‌ട്രേഷന് മുന്‍പ് 26,928 പൗണ്ടും NMC രജിസ്‌ട്രേഷന് ശേഷം ബാന്‍ഡ് 5 ശമ്പള പരിധിയും (30,420 - £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വര്‍ഷം വരെ സ്‌പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
 
Other News in this category

 
 




 
Close Window