Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ മിക്ക മേഖലകളിലും തണുപ്പ് വര്‍ധിച്ചു; അല്‍പം ആശ്വാസം സതേണ്‍ ഇംഗ്ലണ്ടില്‍ മാത്രം
Text By: Reporter, ukmalayalampathram
വീക്കെന്‍ഡ് തണുത്തുറഞ്ഞതായി മാറുമെന്ന് മെറ്റ് ഓഫീസ. തണുത്ത കാറ്റും ഇതിന് അകമ്പടിയേകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശൈത്യകാല കാലാവസ്ഥകളും, സാഹചര്യങ്ങള്‍ രൂപപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഇതില്‍ നിന്നും രക്ഷനേടാന്‍ കട്ടിയേറിയ കോട്ടുകളുടെ ആവശ്യം വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച വീക്കെന്‍ഡിലെ ഏറ്റവും ഈര്‍പ്പമേറിയ ദിനം കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോട്ട്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇത് സവിശേഷമാകും. ഉച്ചതിരിഞ്ഞ് മഴ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭാഗങ്ങളിലേക്ക് നീങ്ങും. മഴയും, വെയിലും മറ്റ് ഭാഗങ്ങളില്‍ മാറിമാറി ലഭിക്കും.

ശനിയാഴ്ച സ്‌കോട്ട്ലണ്ടിലെ ഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില 7, 8 സെല്‍ഷ്യസ് വരെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും 12 സെല്‍ഷ്യസ് വരെയും, സതേണ്‍ ഇംഗ്ലണ്ടില്‍ 16 സെല്‍ഷ്യസ് വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window