Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
UK Special
  Add your Comment comment
കാര്‍ പാര്‍ക്കിങ് വാര്‍ഡന്മാരുടെ വേഷത്തില്‍ വ്യാജന്മാര്‍: കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നു പോലീസ്
Text By: Reporter, ukmalayalampathram
യുകെയില്‍ വാഹന പാര്‍ക്കിംഗ് വാര്‍ഡന്‍മാര്‍ ചമഞ്ഞ് തട്ടിപ്പ്. തട്ടിപ്പുകാരുടെ വലയില്‍ വീഴരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലോക്ക് ചെയ്യണമെന്ന് ഡ്രൈവര്‍മാര്‍ക്ക് സീരിയസ് ഫ്രോഡ് & സൈബര്‍ യൂണിറ്റ് നിര്‍ദേശിച്ചു.

ട്രാഫിക് വാര്‍ഡന്‍മാരുടെ വേഷം ധരിച്ച് ഒരാള്‍ സ്ത്രീയില്‍ നിന്നും 4000 പൗണ്ട് തട്ടിയെടുക്കാന്‍ ശ്രമം നടത്തി. ഇതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. ഒരു ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ അരികിലെത്തിയ വ്യാജ വാര്‍ഡന്‍ ബാങ്ക് കാര്‍ഡ് കൈമാറാനും, ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തി.

ബാങ്ക് കാര്‍ഡ് കൈക്കലാക്കിയ തട്ടിപ്പുകാരന്‍ ഇവിടെ നിന്നും ഓടിക്കളയുകയായിരുന്നു. ഇതിന് പിന്നാലെ 4000 പൗണ്ട് സൈ്വപ്പ് ചെയ്യാന്‍ ശ്രമിച്ചതായി ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് ഈ ട്രാന്‍സാക്ഷന്‍ തടഞ്ഞതിനാല്‍ പണം നഷ്ടമായില്ല. ഹെര്‍ട്ട്സിലെ ഹെമെല്‍ ഹെംപ്സ്റ്റെഡിലാണ് വ്യാഴാഴ്ച ഈ സംഭവം അരങ്ങേറിയത്.
 
Other News in this category

 
 




 
Close Window