Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെതിരെ 12രാജ്യങ്ങള്‍
Reporter
യൂറോപ്യന്‍ യൂണിയനിലുള്ളവര്‍ക്കെല്ലാം യാതൊരു വിവേചനവും കൂടാതെ ബനഫിറ്റുകള്‍ നല്‍കണമെന്ന യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ രംഗത്ത്.ജോലി തേടിയല്ലാതെ ബെനഫിറ്റുകള്‍ മുന്നില്‍കണ്ട് മാത്രം കിഴക്കന്‍ യൂറോപ്പില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്താന്‍ കാരണമാകും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഇതിന് വഴങ്ങിയാല്‍ യുകെ പ്രതിവര്‍ഷം 2.5മില്യണ്‍ പൗണ്ട് വെല്‍ഫെയര്‍ പേയ്‌മെന്റിനുമാത്രം നല്‍കേണ്ടിവരം.

പ്രാന്‍സ്,ജര്‍മ്മനി,ഡെന്‍മാര്‍ക്ക് എന്നിവയടക്കം 12രാജ്യങ്ങള്‍ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.ഇതിനെതിരെ കോടതിയില്‍ പോകാനാണ് തീരുമാനം.നേരത്തെ യുകെ മാത്രമാണ് രംഗത്തെത്തിയിരുന്നത്.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ബെനഫിറ്റ് സമ്പ്രദായമാണ് യുകെയിലേത്.
 
Other News in this category

 
 




 
Close Window