ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്ന നാലാമത്തെ വിദേശ ഭരണാധികാരിയാണ് മോദി. ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്റെ ഷിഗേരു ഇഷിബ, ജോര്‍ദാന്റെ അബ്ദുള്ള രണ്ടാമന്‍ രാജാവ് എന്നിവര്‍ നേരത്തെ ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.
വൈറ്റ് ഹൗസിന് തൊട്ട് എതിര്‍വശത്ത് 1651 പെന്‍സില്‍വാനിയ അവന്യൂവിലാണ് ബ്ലെയര്‍ ഹൗസ് സ്ഥിതിചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസാണിത്. പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ ബ്ലെയര്‍ ഹൗസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ സമൂഹമാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും. |