Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വെയില്‍സ് യൂണിവേഴ്‌സിറ്റി വിവാദം : മലയാളികള്‍ക്കും തിരിച്ചടി
reporter
ലണ്ടന്‍: ലണ്ടനിലെ മിക്ക സ്വകാര്യ കോളേജുകള്‍ക്കും
ഡിഗ്രി നല്കിയിരുന്ന വെയില്‍സ് യൂണിവേഴ്‌സിറ്റിയുടെ അനേകം ഡിഗ്രികള്‍ വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് സ്വകാര്യ കോളേജുകള്‍ക്ക് ഡിഗ്രി നല്കന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ വെയില്‍സ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ഇതോടെ വെയില്‍സ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി ലഭിക്കും എന്ന പ്രതീക്ഷയില്‍ സ്വകാര്യ കോളേജുകളില്‍ ചേര്‍ന്ന് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ ആണ്. നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമാണോ എന്ന കാര്യം തീരുമാനമായിട്ടില്ല.

ലണ്ടനിലെ സ്വകാര്യ കോളേജുകള്‍ പോസ്റ്റ് സ്റ്റഡി വിസ ലഭിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. അടുത്ത ഏപ്രില്‍ മുതല്‍പോസ്റ്റ് സ്റ്റഡി വിസ നിര്‍ത്തുന്നതിനാല്‍ അതിന് മുന്‍പ് പോസ്റ്റ് സ്റ്റഡി വിസ ലഭിക്കാനായാണ് റായട്ട് കോളേജ് തട്ടിപ്പ് നടത്തിയത്. ഇല്ലാത്ത ഹാജര്‍ നല്കിയും ഇല്ലാത്ത കോഴ്‌സ് വര്‍ക്കില്‍ കാണിച്ചും ഒരാഴ്ച്ചകൊണ്ട് ഡിഗ്രി സമ്പാദിക്കുന്ന സംവിധാനമായിരുന്നു ഇത്. വ്യാജ ഡിഗ്രിയാണോ അതോ യൂണിവേഴ്‌സിറ്റിയെ കബളിപ്പിച്ച് നല്കുന്ന ഡിഗ്രിയാണോ ഇപ്പോള്‍ പ്രശ്‌നത്തിലായിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.യൂണിവേഴ്‌സിറ്റി ഓഫ് വെയില്‍സ് ഇതുവരെ സ്വകാര്യ കോളേജുകള്‍ക്ക് നല്കിയ എല്ലാ ഡിഗ്രികളും പരിശോധിക്കാനാണ് യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ തീരുമാനം. യുകെയിലെ മഹാ ഭൂരിപക്ഷം മലയാളി വിദ്യാര്‍ത്ഥികളും പഠിക്കുന്നത് വെയില്‍സ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിലാണ്. മലയാളികള്‍ നടത്തുന്ന കോളേജുകള്‍ അപകടത്തിലാകുമോ എന്ന സംശയവുമുണ്ട്.
 
Other News in this category

 
 




 
Close Window