Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125 INR  1 EURO=108.3306 INR
ukmalayalampathram.com
Sat 24th Jan 2026
 
 
Teens Corner
  Add your Comment comment
പ്രിയപ്പെട്ട കൂട്ടുകാരിയെ വിവാഹ മോതിരം അണിയിച്ച് നടി ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്
Text By: UK Malayalam Pathram
ഹോളിവുഡ് താരം ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട് വിവാഹിതയായെന്ന് TMZ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങില്‍ തന്റെ പെണ്‍സുഹൃത്തായ ഡിലന്‍ മെയറിന്റെ വിരലില്‍ താരം മോതിരം അണിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
ട്വിലൈറ്റ് സാഗ, സ്പെന്‍സര്‍, ചാര്‍ളീസ്, ഏയ്ഞ്ചല്‍സ്, പാനിക്ക് റൂം, ഇന്‍ട്രോ ദി വൈല്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണു ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്
ലോസാഞ്ചലസിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ നടി ആഷ്ലി ബെന്‍സണും, ബ്രെണ്ടന്‍ ഡെസിസ് എന്നിവര്‍ പങ്കുചേര്‍ന്നു. വാമ്പയറിനെ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ട്വിലൈറ്റ് സാഗ ചിത്രങ്ങളിലൂടെയായിരുന്നു ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ നായകന്‍ റോബര്‍ട്ട് പാറ്റിന്‍സണുമായുള്ള നടിയുടെ പ്രണയവും വേര്‍പിരിയലും ഹോളിവുഡ് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു.
ഏറെ നാളായി പ്രണയത്തിലായിരുന്ന ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ടിന്റെയും ഡിലന്‍ മെയറിന്റെയും ഡേറ്റിങ് ചിത്രങ്ങള്‍ പാപ്പരാസികള്‍ ആഘോഷമാക്കിയിരുന്നു. റോളിംഗ് സ്റ്റോണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ കുട്ടികളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നുണ്ട് എന്ന് ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് വെളിപ്പെടുത്തിയത് മുതല്‍ ഇരുവരുടെയും വിവാഹാം ഉണ്ട ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 37 കാരിയായ ഡിലന്‍ മെയര്‍ നടിയും എഴുത്തുകാരിയുമാണ്.
 
Other News in this category

 
 




 
Close Window