|
ഐ.പി.സി സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിനായ് വോയ്സിന്റെ എട്ടാമത് മ്യൂസിക് നൈറ്റും സുവിശേഷയോഗവും മെയ് മൂന്നിന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെ സ്വിണ്ടനില്‍ നടത്തപ്പെടുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടു കൂടെയാണ് ഈ വര്‍ഷത്തെ ഗാന സന്ധ്യ ഒരുക്കിയിരിക്കുന്നത്. 'സെറാഫിയന്‍സ് ടീമിന്റെ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതി, മത, ഭേദമെന്യേ ആളുകള്‍ പങ്കെടുക്കും. ഗാനസന്ധ്യക്കു പാസ്റ്റര്‍ സീജോ ജോയ്, ബ്രദര്‍ സ്റ്റീഫന്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പാസ്റ്റര്‍ സന്തോഷ് മണിത്തോട്ടം അധ്യക്ഷനാകുന്ന മീറ്റിങ്ങില്‍ CGOP Bishop Tedroy Powell (National Presiding Bishop, UK, Holland, Belgium &Netherland) DR. V.J Samkutty തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ സീജോ ജോയ്: 07865497444, പ്രിജു ജോസഫ്: 07878769273, ജെയിംസ് രാജന്‍: 07552161251 |