Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.1527 INR  1 EURO=107.1811 INR
ukmalayalampathram.com
Thu 05th Mar 2026
 
 
Teens Corner
  Add your Comment comment
ജീവിതം ലളിതമാക്കിയ മാര്‍പ്പാപ്പയ്ക്ക് ലാളിത്യത്തിന്റെ കല്ലറയില്‍ അന്ത്യവിശ്രമം
Text By: UK Malayalam Pathram
സെന്റ് മേരി മാഗിയോര്‍ ചര്‍ച്ചിലെ പോപ്പിന്റെ കല്ലറ സന്ദര്‍ശിക്കുന്നവര്‍ക്ക് വലിയ ഇടയന്റെ അന്ത്യവിശ്രമം മാര്‍ഗദര്‍ശനമാകും. പോപ്പിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതോടെ കര്‍ദിനാള്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ചര്‍ച്ചില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.

തിങ്കളാഴ്ച വിടവാങ്ങിയ 88-കാരനായ പോപ്പ് ഫ്രാന്‍സിസിനെ സ്വകാര്യമായ ചടങ്ങിലാണ് സെന്റ് മേരി ബസലിക്കയില്‍ അടക്കം ചെയ്തത്. പൊതുദര്‍ശനത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെ 250,000 പേരാണ് പങ്കെടുത്തത്. കര്‍ദിനാളായും, പോപ്പായും ഇരിക്കുമ്പോള്‍ അദ്ദേഹം പതിവായി സന്ദര്‍ശിച്ചിരുന്ന പള്ളിയിലാണ് 'ഫ്രാന്‍സിസ്‌കസ്' എന്ന് മാത്രം ആലേഖനം ചെയ്തിട്ടുള്ള കല്ലറ സ്ഥിതി ചെയ്യുന്നത്. ഒരു വെളുത്ത റോസാപ്പൂവാണ് ആകെയുള്ള അലങ്കാരം.

ഇതിന് മുകളിലായി ഒരു കുരിശ് സ്പോട്ട്ലൈറ്റ് നല്‍കി സ്ഥാപിച്ചിട്ടുണ്ട്. പോപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഇടം പോലെ തന്നെ ലളിതമായിരുന്നു അദ്ദേഹം 12 വര്‍ഷക്കാലം ജീവിച്ച വസതിയെന്നും ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. പോപ്പായ ശേഷം അപ്പോസ്തലിക് പാലസിലേക്ക് താമസം മാറാന്‍ വിസമ്മതിച്ച പോപ്പ് ഫ്രാന്‍സിസ് സെന്റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപമുള്ള കാസാ സാന്റാ മാര്‍ത്തയിലെ ലളിതമായ കിടപ്പുമുറിയിലാണ് കഴിഞ്ഞത്.

റൂം 201-ലാണ് പോപ്പ് ഫ്രാന്‍സിസ് താമസിച്ചിരുന്നത്. ഒരു ചെറിയ കിടപ്പുമുറി, ഓഫീസ്, റിസപ്ഷന്‍ റൂം എന്നിവയാണ് ഇവിടെയുള്ളത്. ലളിതമായ ഫര്‍ണീച്ചറുകളും, ഏതാനും കസേരകളും മാത്രമാണ് ഇവിടെയുള്ളത്.
 
Other News in this category

 
 




 
Close Window