തൃപ്പൂണിത്തുറ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്‍ ആന്‍സന്‍ പോള്‍ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. മുന്‍പ് യുകെയില്‍ സ്ഥിര താമസമായിരുന്ന നിധി ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ്സ് നടത്തി വരികയാണ്. കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ തീര്‍ത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
മലയാള സിനിമയില്‍ പ്രേക്ഷകരുടെ ശ്രദ്ധയാര്‍ജ്ജിച്ച യുവതാരമായ ആന്‍സന്‍, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെയും ലളിതമായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മലയാളത്തിന്റെ നൂറുകോടി തിളക്കമായ 'മാര്‍ക്കോ' എന്ന ചിത്രത്തില്‍ ആന്‍സന്‍ പോള്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ആ വേഷം താരത്തിന്റെ അഭിനയജീവിതത്തില്‍ നിര്‍ണായകമായി. മാര്‍ക്കോയിലൂടെയും അതിന് മുമ്പ് എബ്രഹാമിന്റെ സന്തതികള്‍, ആട് 2, സോളോ, റാഹേല്‍ മകന്‍ കോര തുടങ്ങിയ മലയാള സിനിമകളിലും, തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായ റെമോയിലെയും ശ്രദ്ധേയമായ വേഷങ്ങള്‍ ആന്‍സന്‍ പോള്‍ കൈകാര്യം ചെയ്തിരുന്നു. |