Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
 
 
UK Special
  Add your Comment comment
വിവാഹ ദിവസം ചെറിയ ഷൂ ധരിച്ചു, കാല്‍വിരലുകളില്‍ കാത്തിരുന്നത് ദുരന്തം
reporter

ലണ്ടന്‍: തെറ്റായ സൈസിലുള്ള ഷൂ ധരിച്ചതിനെ തുടര്‍ന്ന് കാല്‍വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന യുകെ സ്വദേശിയുടെ അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. വിവാഹ ദിവസം വളരെ ഇറുകിയ ഫിറ്റഡ് ഷൂസ് ധരിച്ചതിനെ തുടര്‍ന്ന് യുകെക്കാരനായ മാര്‍ട്ടിന്‍ റാല്‍ഫിന് കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വന്നു. 2019 ജൂലൈ 27ന് 61വയസുകാരനായ അദ്ദേഹത്തിന്റെ വിവാഹ ദിവസമാണ് ഈ ദുരനുഭവമുണ്ടായത്. അന്നായിരുന്നു അദ്ദേഹം ചെറിയ സൈസിലുള്ള ഷൂ ധരിച്ചത്. എന്നാല്‍ വേദന കാരണം ഏതാനും മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹത്തിന് ഷൂ മാറ്റേണ്ടി വന്നു. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് പിന്നീട് ആഴ്ചകള്‍ക്കുശേഷം വലതു കാല്‍വിരലില്‍ മുറിവ് ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. അണുബാധയേറ്റ ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കിയെങ്കിലും അണുബാധ എല്ലുകളെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ മൂന്ന് കാല്‍വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നു.

'ഡോക്ടര്‍ പറഞ്ഞത് അണുബാധയാണെന്നും ആന്റിബയോട്ടിക്കുകള്‍ എടുത്തിട്ടുണ്ടെന്നും ആയിരുന്നു, പക്ഷേ പിന്നീട് ഈ ചുവന്ന വര പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, അത് എന്റെ കാലിനു മുകളിലേക്ക് കയറി. എന്റെ കാല്‍വിരലോ കാലോ നഷ്ടപ്പെടുമെന്ന് അവര്‍ പറഞ്ഞു. അവര്‍ എന്നെ വാര്‍ഡില്‍ കൊണ്ടുപോയി അത് വൃത്തിയാക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. ഞാന്‍ ഉണര്‍ന്നപ്പോള്‍ വേദന തോന്നി. അണുബാധ ഒരുപാട് കൂടിയിരിക്കുന്നു എന്നും എന്റെ കാല്‍വിരല്‍ മുറിച്ചു മാറ്റണമെന്നും അവര്‍ എന്നോട് പറഞ്ഞു'-മാര്‍ട്ടിന്‍ റാഫിന്‍ പറയുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രമേഹരോഗികള്‍ക്ക് പലപ്പോഴും വീതിയേറിയ ഫിറ്റിംഗ് ഉള്ള പാദരക്ഷകള്‍ ആവശ്യമാണ്, കാരണം ഇറുകിയവ ഇത്തരത്തില്‍ കുരുക്കള്‍ വരാന്‍ കാരണമാകുകയും കാലുകളിലേക്കുള്ള രക്തത്തിന്റെയും നാഡികളുടെയും വിതരണത്തെ ബാധിക്കുകയും ചെയ്യും. മാര്‍ട്ടിന്‍ ഒരു പ്രമേഹ രോഗിയായതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window