Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
കാര്‍ഷിക ബിരുദധാരികള്‍ക്ക് യുകെയില്‍ വന്‍ അവസരം
reporter

ലണ്ടന്‍: കാര്‍ഷിക ബിരുദധാരികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് വന്‍ അവസരം. അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, അയര്‍ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച ഉപരിപഠന സാദ്ധ്യതകളുണ്ട്. ഫുഡ് സയന്‍സ്, അനിമല്‍ സയന്‍സ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് ഉപരിപഠന സാദ്ധ്യതകളുള്ളത്.

വാഗണിങ്കെന്‍, യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയ, യു.സി ഡേവിസ്, കോര്‍ണെല്‍, റോയല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ലീഡ്സ്, നോട്ടിംഗ്ഹാം, ക്യുന്‍സ് ലാന്‍ഡ്, യൂണിവേഴ്സിറ്റി ഒഫ് മെല്‍ബണ്‍, ഗ്വേല്‍ഫ്, ആല്‍ബെര്‍ട്ട, ഡബ്ലിന്‍, സ്വീഡിഷ് യൂണിവേഴ്സിറ്റി, കോപ്പന്‍ഹേഗന്‍, സുറിച്ച്, ബേണ്‍ യൂണിവേഴ്സിറ്റികളില്‍ മികച്ച കാര്‍ഷിക ഉപരിപഠന കോഴ്സുകളുണ്ട്. എന്‍വയണ്മെന്റല്‍ സയന്‍സ്, ഇക്കണോമിക്സ്, ബിസിനസ് ആന്റ് മാനേജ്മന്റ് എന്നിവയിലും സാദ്ധ്യതകളേറെയാണ്.

ഫുള്‍ബ്രൈറ്റ്, ഡാഡ് ജര്‍മ്മനി, ഐ.സി.എ.ആര്‍ ഇന്റര്‍നാഷണല്‍ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമണ്‍ വെല്‍ത്ത് സ്‌കോളര്‍ഷിപ്, ഫെലിക്സ്, ഡി.എഫ്.ഐ.ഡി സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി സ്‌കോളര്‍ഷിപ്/ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്. പ്രവേശനം ലഭിക്കാന്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ ടോഫെല്‍, ജി.ആര്‍.ഇ സ്‌കോറുകളും, മറ്റുരാജ്യങ്ങളില്‍ ഐഇഎല്‍ടിഎസും യൂറോപ്യന്‍ രാജ്യങ്ങളില്‍ അതത് രാജ്യങ്ങളിലെ ഭാഷ പ്രാവീണ്യവും ആവശ്യമാണ്. ഉദാഹരണമായി ജര്‍മ്മനിയില്‍ ജര്‍മ്മന്‍ ഭാഷയും ഫ്രാന്‍സില്‍ ഫ്രഞ്ച് ഭാഷാ പ്രാവീണ്യവും വേണം. കാര്‍ഷിക ബിരുദധാരികള്‍ക്കു ഗ്രാജുവേറ്റ് പ്രോഗ്രാമിനോ നേരിട്ട് ഡോക്ടറല്‍ പ്രോഗ്രാമിനോ ചേരാം.

 
Other News in this category

 
 




 
Close Window