ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഹോട്ടസ്റ്റ് കറി ചലഞ്ചില്‍ പങ്കെടുത്ത വിദേശി ആകപ്പാടെ പ്രശ്‌നത്തിലായിപ്പോയി. ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആകെ എരിഞ്ഞും വിയര്‍ത്തും പുറത്ത് റോഡരികില്‍ പോയിരുന്ന ഇയാളെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും അവസാനം റെസ്റ്റോറന്റിന്റെ ഉടമ തന്നെ അടുത്തെത്തുകയായിരുന്നു. സ്വതവേ വിദേശികള്‍ക്ക് എരിവുള്ള ഭക്ഷണം കഴിക്കാനായി ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ 72 തരം മുളകുകള്‍ ഉപയോ?ഗിച്ചുള്ള ഭക്ഷണമാണെങ്കില്‍ എന്താവും അവസ്ഥ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. 72 തരം മുളകുകള്‍ ഉപയോ?ഗിച്ചുള്ള ഭക്ഷണമാണ് യുവാവ് പരീക്ഷിച്ചത്. അതോടെ ആകപ്പാടെ എല്ലാം കൂടി കയ്യീന്ന് പോയ അവസ്ഥയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ലണ്ടന്‍ ഹോട്ടസ്റ്റ് കറിയുടെ പരിണിതഫലം എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബ്രിക്ക് ലെയ്നിലെ ഇന്ത്യന്‍, ബംഗ്ലാദേശി വിഭവങ്ങള്‍ക്ക് പേരുകേട്ട ബംഗാള്‍ വില്ലേജ് റെസ്റ്റോറന്റാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ലോകത്ത് പലയിടങ്ങളില്‍ നിന്നായിട്ടുള്ള 72 മുളകുകളാണത്രെ ഈ കറിയില്‍ ഉപയോ?ഗിച്ചിരിക്കുന്നത്. ഇതുണ്ടാക്കിയ ഷെഫ് പോലും ഇത് തയ്യാറാക്കുമ്പോള്‍ ?ഗ്ലൗസ് ഉപയോ?ഗിച്ചിരുന്നു എന്നാണ് പറയുന്നത്. ഇറച്ചിക്കറിയാണ് ഈ മുളകുകളത്രയും ചേര്‍ത്ത് തയ്യാറാക്കിയത്. 72 ഇനം മുളകുകള്‍ പൊടിച്ച ശേഷമാണ് ഉപയോ?ഗിച്ചത്. പിന്നീട് ഉലുവ, കടുക്, ജീരകം തുടങ്ങിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് ഈ മുളകുപൊടികള്‍ വേവിച്ചു. ഇതിനെല്ലാം പുറമേ, ഉള്ളി, വെളുത്തുള്ളി, നെയ്യ് തുടങ്ങിയ ചേരുവകളും ഈ കറിയിലേക്ക് ചേര്‍ക്കുന്നു. കട്ടിയുള്ള കടുംചുവപ്പ് നിറത്തിലുള്ള ഒരു വിഭവമാണ് പാചകത്തിന് ശേഷം ലഭിച്ചത്. ഇത് കഴിച്ചാല്‍ എരിവ് സഹിക്കാന്‍ കഴിയാതെ വരും. ആകെ വിയര്‍ക്കും. വീഡിയോയില്‍ ഇത് കഴിച്ച യുവാവ് റോഡരികില്‍ കുത്തിയിരിക്കുന്നത് കാണാം. റെസ്റ്റോറന്റ് ഉടമ ഇയാള്‍ക്കരികിലേക്ക് പോവുകയും പുറത്ത് തടവിക്കൊടുക്കുകയും കുടിക്കാനായി വെള്ളം വച്ചുനീട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്തായാലും, ഇന്ത്യയിലെ കുറച്ച് എരിവുള്ള ഭക്ഷണം പോലും കഴിക്കുക വിദേശികള്‍ക്ക് പാടാണ്. അപ്പോള്‍ പിന്നെ ഇത് എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാമല്ലോ അല്ലേ?