Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
മെട്രൊ കണ്ട് ഞെട്ടി ബ്രിട്ടീഷ് വിനോദസഞ്ചാരി
reporter

ലണ്ടന്‍: ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇന്ത്യയുടെ സൗന്ദര്യവും സംസ്‌കാരവും പൈതൃകവും ഭക്ഷങ്ങളും അനുഭവിച്ചറിയാന്‍ രാജ്യത്തേക്ക് എത്തുന്നത്. ഡല്‍ഹി അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെത്തുന്ന വിദേശികള്‍ യാത്രകള്‍ക്കായി കൂടുതലും തിരഞ്ഞെടുക്കുന്നത് മെട്രോ റെയിലുകളാണ്. ഡല്‍ഹി മെട്രോ കണ്ട് അത്ഭുതപ്പെടുന്ന ഒരു വിദേശ സഞ്ചാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സഞ്ചാരിയും വ്‌ലോഗറുമായ അലക്‌സ് വാന്‍ഡേഴ്‌സ് എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. രാജ്യത്തെ ഏറ്റവും മികച്ച മെട്രോകളിലൊന്നായ ഡല്‍ഹി മെട്രോയിലെത്തിയ ഇയാള്‍, മെട്രോ സ്റ്റേഷന്‍ കണ്ട് 'വൗ' എന്ന് പറയുന്നത് വീഡിയോയില്‍ കാണാം.

'ഡല്‍ഹി മെട്രോ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിനേക്കാള്‍ മനോഹരമാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മെട്രോ സ്റ്റേഷനുകളുടെ നിലവാരത്തെ പ്രശംസിച്ച് വിദേശികളടക്കം നിരവധി ആളുകളാണ് വീഡിയോയില്‍ കമന്റു ചെയ്യുന്നത്. വീഡിയോ 6 ദശലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. അതേസമയം, ഡല്‍ഹി മെട്രോയെ പ്രശംസിച്ചുകൊണ്ടുള്ള വിദേശ സഞ്ചാരികളുടെ വീഡിയോ മുന്‍പും ശ്രദ്ധനേടിയിട്ടുണ്ട്. തങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവുമായ മെട്രോ സര്‍വീസുകളില്‍ ഒന്നാണ് ഡല്‍ഹിയെന്ന് പറയുന്ന ഐറിഷ് ദമ്പതികളുടെ വീഡിയോ നേരത്തെ വൈറലായിട്ടുണ്ട്.




 
Other News in this category

 
 




 
Close Window