Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
നോര്‍ത്ത് യോര്‍ക്ക് ഷെയറില്‍ കാണാതായ പതിനെട്ടുവയസുകാരിയുടെ വസ്ത്രം കണ്ടെത്തി
reporter

നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍: നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ബീച്ചില്‍ നിന്ന് 18 വയസ്സുകാരിയെ കാണാതായി. സെറെന്‍ ബെന്നറ്റിനെയാണ് കാണാതായിരിക്കുന്നത്. യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ഗുയിസ്ബറോയിലെ ചര്‍ച്ച് ലെയ്ന്‍ ഏരിയയിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുന്നത് സെറെനെ കണ്ടവരുണ്ട്. പിന്നീട് രാത്രി 9 മണിയോടെ റെഡ്കാര്‍ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സെറെന്‍ ബീച്ചിന്റെ പരിസരത്ത് തന്നെയുണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചില്‍ നിന്ന് കണ്ടെത്തിയ വസ്ത്രങ്ങള്‍ സെറെന്റേതാണെന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 5'6'' ഉയരവും തവിട്ടുനിറത്തിലുള്ള മുടിയുമുള്ള സെറനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണം. അന്വേഷണം പുരോഗമിക്കുകയാണെന്ന് സൂപ്രണ്ട് എമിലി ഹാരിസണ്‍ പറഞ്ഞു. അന്വേഷണം ഇപ്പോള്‍ ബീച്ചില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും എമിലി കൂട്ടിച്ചേര്‍ത്തു. മജൂബ കാര്‍ പാര്‍ക്കിനും സൗത്ത് ഗാരെക്കും ഇടയിലുള്ള ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരം സെറെനെ കണ്ടിട്ടുള്ളവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window