Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ നിയമം ശക്തമാക്കി യുകെ, പിആറിന് പത്തു വര്‍ഷം
reporter

ലണ്ടന്‍: കുടിയേറ്റവുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ നയരേഖ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അടക്കം ബാധിക്കും. ഇതു നടപ്പാവുന്ന പക്ഷം യുകെയില്‍ എത്താനും സ്ഥിരതാമസമാക്കാനും വലിയ കടമ്പകള്‍ കടക്കേണ്ടിവരും. അതേസമയം ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ പ്രോല്‍സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.സ്ഥിര താമസത്തിനുള്ള (പി ആര്‍) സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ കാലയളവ് അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കെയര്‍ വര്‍ക്കര്‍മാരുടെ അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കും.

വിദേശത്ത് നിന്നുള്ള തൊഴിലാളിയെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി തൊഴിലുടമകള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന ജോലികളുടെ പട്ടിക ചുരുക്കുന്നു എന്നതാണ് മറ്റൊരു ശുപാര്‍ശ.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള സര്‍വകലാശാല വരുമാനത്തിനു ലെവി ഏര്‍പ്പെടുത്തും, ഇത് പഠനച്ചെലവ് വര്‍ദ്ധിപ്പിക്കും. സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ത്ഥി വിസകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 2 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗ്രാജുവേറ്റ് വിസ നീട്ടാന്‍ കഴിയില്ല; മറ്റൊരു വിസയിലേക്ക് മാറാം. ഗ്രാജുവേറ്റ് വിസയുടെ സ്റ്റാന്‍ഡേര്‍ഡ് ദൈര്‍ഘ്യം രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയ്ക്കും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇംഗ്ലീഷ് ഭാഷാ രിജ്ഞാനം കര്‍ക്കശമാക്കും.

 
Other News in this category

 
 




 
Close Window