Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് വെയില്‍സിലേക്ക് ഡോക്ടര്‍മാരെ ആവശ്യം, മലയാളികള്‍ക്ക് സുവര്‍ണാവസരം
reporter

കൊച്ചി: യുകെ വെയില്‍സ് എന്‍എച്ച് എസിലേയ്ക്ക് വിവിധ സ്‌പെഷലിറ്റികളിലേക്ക് ഡോക്ടര്‍മാര്‍ക്ക് വന്‍ അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ്. ജൂലൈയില്‍ കൊച്ചിയിലാണ് അഭിമുഖ പരീക്ഷ. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റ ഭാഗമാണിത്. ഒഴിവുകള്‍ ഏതൊക്കെ? ഇ.എന്‍.ടി, പീഡിയാട്രിക്‌സ് വിഭാഗങ്ങളില്‍ സ്‌പെഷലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റര്‍നാഷനല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കല്‍ ഹെമറ്റോളജി, സൈക്യാട്രി (ജനറല്‍ അഡല്റ്റ്, വയോധികര്‍), ഓങ്കോളജി എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകള്‍. സ്‌പെഷലിറ്റി ഡോക്ടര്‍ (£59,727 - £95,400) തസ്തികയിലേയ്ക്ക് കുറഞ്ഞത് നാലു വര്‍ഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്‌പെഷലിറ്റിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയവും വേണം. ഇന്റര്‍നാഷനല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത്വേ ഡോക്ടര്‍ (£96,990 - £107,155) തസ്തികയിലേയ്ക്ക് മെഡിക്കല്‍ പഠനത്തിനുശേഷം 12 വര്‍ഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്‌പെഷലിറ്റിയില്‍ കുറഞ്ഞത് ആറു വര്‍ഷത്തെ പരിചയവും ഉളളവരാകണം. PLAB ആവശ്യമില്ല.

അഭിമുഖ പരീക്ഷ എവിടെ? ഉദ്യോഗാര്‍ഥികള്‍ വിശദമായ സി.വി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ 30 നകം അപേക്ഷ നല്‍കണം. അഭിമുഖം ജൂലൈ എട്ടു മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും.മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. .ആനുകൂല്യങ്ങള്‍ എന്തൊക്കെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളത്തിനു പുറമേ മൂന്നു വര്‍ഷം വരെയുളള ജി എംസി റജിസ്‌ട്രേഷന്‍ സ്പോണ്‍സര്‍ഷിപ്പ്, ഐ ഇ എല്‍ ടി എസ്/ഒഇടി, വിസ, ഇ-പോര്‍ട്ട്‌ഫോളിയോ ആക്‌സസ് ഫീസ് റീഇംബേഴ്‌സ്‌മെന്റ്, £650 ഗ്രാറ്റുവിറ്റി പേയ്മെന്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, യുകെയില്‍ ഒരു മാസത്തെ താമസസൗകര്യം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിശദവിവരങ്ങള്‍ക്ക് 0471-2770536,539,540,566 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

 
Other News in this category

 
 




 
Close Window