Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
ആവശ്യത്തിന് വിമാനങ്ങള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ, ലണ്ടന്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കും
reporter

ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനങ്ങളുടെ ലഭ്യതക്കുറവാണ് സര്‍വീസ് റദ്ദാക്കുന്നതിന് കാരണമായി എയര്‍ ഇന്ത്യ പറയുന്നത്. ചൊവ്വാഴ്ച അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന AI 159 സര്‍വീസാണ് റദ്ദാക്കിയത്. വിമാനം ഉച്ചയ്ക്ക് 1:10 ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും അധിക സുരക്ഷാ പരിശോധനകളും കാരണം വിമാനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് എയര്‍ഇന്ത്യ സര്‍വീസ് റദ്ദാക്കിയത്. സാങ്കേതിക തകരാറുകളൊന്നും ഇല്ലെന്നും എയര്‍ ഇന്ത്യ ആവര്‍ത്തിച്ചു.അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും എയര്‍ലൈന്‍ അറിയിച്ചു.

കുടുങ്ങിയ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുകയോ സൗജന്യമായി സര്‍വീസ് ഷെഡ്യൂള്‍ ചെയ്യുകയോ ചെയ്യുമെന്നും അറിയിച്ചു.ജൂണ്‍ 17 ന് ലണ്ടന്‍ ഗാറ്റ്വിക്കില്‍ നിന്ന് അമൃത്സറിലേക്കുള്ള AI170 വിമാനവും റദ്ദാക്കി. ഡല്‍ഹിയില്‍ നിന്ന് പാരിസിലേക്കുള്ള AI 143 വിമാനവും തിരിച്ചുള്ള AI 142 വിമാനവും റദ്ദാക്കിയതായും വിവരമുണ്ട്.അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പോയ 787-8 ഡ്രീംലൈനര്‍ വിമാനം (AI 171) പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും കൊല്ലപ്പെട്ടു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ ഡിജിസിഎ ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷ പരിശോധന കര്‍ശനമാക്കിയിരിക്കയാണ്.

 
Other News in this category

 
 




 
Close Window