Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ചര്‍ച്ച വിളിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി, പങ്കെടുക്കുമെന്ന് ഇറാന്‍
reporter

ജനീവ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനീവയില്‍ ഇന്ന് നിര്‍ണായക യോഗം. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും. അബ്ബാസ് അരാഗ്ചി പങ്കെടുക്കുന്ന കാര്യം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടിക്കാഴ്ച നടക്കുന്നതെന്നും അരാഗ്ചി വ്യക്തമാക്കി.

സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആഹ്വാനം ചെയ്യുന്നതിനിടയിലും ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കുചേരണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതിനിടയിലുമാണ് ഈ കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.ഇതിനിടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ചര്‍ച്ച നടത്തും. വാഷിങ്ടണില്‍ വെച്ചാണ് ചര്‍ച്ച. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് യുകെ വിദേശകാര്യ ഓഫീസ് വ്യാഴാഴ്ച സിഎന്‍എന്നിനോട് പറഞ്ഞു.ഇതിനിടെ ഇസ്രായേലിനുമേല്‍ സ്വാധീനമുള്ള രാജ്യങ്ങള്‍ പക്ഷം ചേര്‍ന്ന്? പ്രകോപനം സൃഷ്ടിക്കരതെന്ന്? അമേരിക്കക്കുള്ള മുന്നറിയിപ്പന്നോണം ചൈനീസ് ?പ്രസിഡന്റ്? ഷിജിന്‍ പിങ്? ഓര്‍മിപ്പിച്ചു. ഇറാനെതിരായ നടപടിയെ ന്യായീകരിക്കുന്നത്? പരിഹാസ്യമാണെന്ന്? റഷ്യയും മുന്നറിയിപ്പ്? നല്‍കി.

 
Other News in this category

 
 




 
Close Window