Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നു
reporter

 തിരുവനന്തപുരം: തിരുവവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത യുകെ യുദ്ധവിമാനം എഫ്35ന്റെ യന്ത്രതകരാര്‍ ഇനിയും പരിഹരിക്കാനായില്ല. തിരുവനന്തപുരത്തെത്തിയ യുകെ വ്യോമസേനയിലെ വിദഗ്ധര്‍ക്കും തകരാര്‍ ശരിയാക്കാനായില്ല. ഇതേ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താന്‍ വിപുലമായ സംഘം യുകെയില്‍ നിന്ന് എത്തിയേക്കും. യന്ത്രതകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ വലിയ സൈനിക വിമാനത്തില്‍ എഫ്35നെ തിരികെ കൊണ്ടുപോകാനും സാധ്യതയുണ്ട്.

അഞ്ചു ദിവസം മുമ്പാണ് യുദ്ധവിമാനം തിരുവന്തപുരത്ത് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. തകരാര്‍ പരിഹരിച്ച് മടങ്ങാനാവാതെ വന്നതോടെ എഫ്-35ന് തങ്ങളുടെ ഹാങ്ങറില്‍ സ്ഥലം നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയല്‍ നേവി നിരസിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചത്. ബ്രിട്ടീഷ് നാവികസേനയുടെ അഭ്യര്‍ഥന പ്രകാരം ഹാംഗറിനുള്ളിലേക്ക് വിമാനത്തെ മാറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 14നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എഫ്-35 അപ്രതീക്ഷിത ലാന്‍ഡിംഗ് നടത്തിയത്. ഇന്തോ-പസഫിക് മേഖലയില്‍ നിലവില്‍ വിന്യസിച്ചിരിക്കുന്ന യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനം. കാരിയര്‍ ഗ്രൂപ്പ് അടുത്തിടെ ഇന്ത്യന്‍ നാവികസേനയുമായി സംയുക്ത സമുദ്ര അഭ്യാസങ്ങള്‍ നടത്തിയിരുന്നു.

 
Other News in this category

 
 




 
Close Window