Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം നടത്തി, ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍
reporter

ലണ്ടന്‍: സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്‌തെന്ന് സമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്തു. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉദ്കര്‍ഷ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് തന്റെ സഹപാഠിയായ ഒരു ബിരുദ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി വെറുപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തതായി ക്രോണിക്കിള്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്കര്‍ഷ് യാദവിന്റെ അച്ഛന് ഇന്ത്യയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നും 18 -കാരനായ ഇയാള്‍ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗിന് പഠിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്കര്‍ഷ് മുറിയില്‍ അതിക്രമിച്ച് കയറിയത്. ഇതിനായി ഇയാള്‍ ഗേറ്റ്സ്ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചു. ഇയാള്‍ മുറിയില്‍ അതിക്രമിച്ച് കയറി ഉടനെ കിടക്കവിരിയിലും ടെഡി ബിയറിനും സ്വയംഭോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവധി കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി തന്റെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജിം കീ കാര്‍ഡിലെ ഡാറ്റ പരിശോധിച്ച പെണ്‍കുട്ടി, ഉദ്കര്‍ഷ് യാദവ് തന്റെ മുറിയില്‍ കയറിയതായി മനസിലാക്കി. പിന്നാലെ പെണ്‍കുട്ടി ഉദ്കര്‍ഷിനെതിരെ കേസ് നല്‍കുകയും ഡിഎന്‍എ ടെസ്റ്റിലൂടെ പ്രതി ഉദ്കര്‍ഷ് തന്നെയാണെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന പ്രതി, ഡിഎന്‍എ റിസള്‍ട്ട് വന്നതോടെ കുറ്റം സമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകരമായ പ്രവര്‍ത്തി ചെയ്തതിനാല്‍ യുവതിക്ക് മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ഇതിനെല്ലാം കൂടി 117 പൗണ്ട് ( ഏകദേശം 13,685 രൂപ ) അടയ്ക്കണം ഒപ്പം 200 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലി ചെയ്യണം. ഇതിനെക്കെ പുറമെ രണ്ട് വര്‍ഷത്തേക്ക് ഉദ്കഷിനെ സസ്പപെന്റ് ചെയ്യുകയും 14 മാസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.


 
Other News in this category

 
 




 
Close Window