Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി ആരോപണം
reporter

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ്. രാഹുല്‍ അനന്തരവളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോയെന്നും ഉടന്‍ തിരിച്ചെന്നുമാണ് കോണ്‍ഗ്രസിന്റെ മറുപടി.ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവിന്റെ പതിവ് അപ്രത്യക്ഷമാകലുകളെ ചോദ്യം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച രഹസ്യമായി വിദേശത്ത് അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അദ്ദേഹം വിദേശത്തെ മറ്റേതോ സ്ഥലത്തേക്ക് പറന്നിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഈ പതിവായുള്ള അപ്രത്യക്ഷമാകലുകള്‍? അദ്ദേഹം സ്വന്തം രാജ്യത്തുനിന്നും ഇങ്ങനെ അകന്നുനില്‍ക്കാനുള്ള കാരണം എന്താണ്? പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഇന്ത്യയിലെ ജനങ്ങളോട് ഉത്തരംപറയാന്‍ ബാധ്യസ്ഥനാണ്,'' അമിത് മാളവ്യ എക്സിലെ പോസ്റ്റില്‍ കുറിച്ചുരാഹുല്‍ ബഹ്റൈനില്‍ പോയതായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ വിമര്‍ശനം. ഇതോടെ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തി. രാഹുലിന്റെ വിമാന ഷെഡ്യൂള്‍ ന്യൂഡല്‍ഹി-ബഹ്റൈന്‍-ലണ്ടന്‍ എന്നാണെന്ന് വ്യക്തമാക്കിയ പാര്‍ട്ടി, കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിന്റെ അനന്തരവളുടെ ബിരുദദാന ചടങ്ങിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങി വരുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക വാദ്രയുടെയും റോബര്‍ട്ട് വാദ്രയുടെയും മകള്‍ മിരായ വാദ്രയുടെ ബിരുദദാന ചടങ്ങിലേക്ക് രാഹുല്‍ പോയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window