Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പനി ബാധിച്ച് മലയാളി ബാലന്‍ മരിച്ചു
reporter

കവന്‍ട്രി: മലയാളി ബാലന്‍ യുകെയില്‍ പനി ബാധിച്ച് മരിച്ചു. റൂഫസ് കുര്യന്‍ (7) ആണ് മരിച്ചത്. ഈ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരികെ എത്തിയ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടി പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പക്ഷേ ആശുപത്രിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിച്ചു. റുഫ്സിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആലപ്പുഴ സ്വദേശികളാണ്. ഏക സഹോദരന്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്‌കാരം പിന്നീട്.

 
Other News in this category

 
 




 
Close Window