Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഒരു പൗണ്ട് ഇന്ത്യയില്‍ എത്തിയാല്‍ 118 രൂപ: കുതിച്ചുയര്‍ന്ന മൂല്യം മുതലാക്കി മലയാളികള്‍ കറന്‍സി മാറ്റുന്നു
Text By: UK Malayalam Pathram

പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയം റെക്കോഡ് കുതിപ്പിലെത്തി. 118 രൂപ വരെ എത്തി ഒരു പൗണ്ടിന്റെ മൂല്യം. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. രൂപയ്ക്കെതിരെയും പൗണ്ടിന്റെ വിനിമയ നിരക്ക് റെക്കോര്‍ഡു ഭേദിച്ച് മുന്നേറുകയാണ്. വിപണഇ ക്ലോസ് ചെയ്തപ്പോള്‍ 117.58 നിരക്കിലായിരുന്നു നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത്. ഡോളറിനെതിരെ പൗണ്ടിന്റെ വിപണി മൂല്യം കഴിഞ്ഞ നാലു വര്‍ഷത്തെ റെക്കോര്‍ഡ് നിരക്കിലാണ്. 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ ഡോളറിനെതിരെ പൗണ്ടിന്റെ വിനിമയ നിരക്ക്. 1.37 ഡോളറായിരുന്നു ഒരു പൗണ്ടിന്റെ മൂല്യം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് മാറ്റമുണ്ടാകുമെന്ന സൂചനയാണ് പൗണ്ടിനെതിരെ ഡോളര്‍ ദുര്‍ബലമാകാന്‍ കാരണം. ഫെഡറല്‍ റിസര്‍വ് തലവന്‍ ജെറോം പവലിനെതിരെ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ കറന്‍സി വിപണിയില്‍ വലിയ ചലനമുണ്ടാക്കി.

 
Other News in this category

 
 




 
Close Window