Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഡോളറിനെതിരേ പൗണ്ട് ശക്തി പ്രാപിക്കുന്നു, വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: കറന്‍സി വിപണിയില്‍ ശക്തിയാര്‍ജിച്ച് പൗണ്ട് സ്റ്റെര്‍ലിങ്. ഡോളറിനെതിരേ പൗണ്ടിന്റെ വിപണി മൂല്യം കഴിഞ്ഞ നാലു വര്‍ഷത്തെ റെക്കോര്‍ഡ് നിരക്കിലാണ്. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ ഡോളറിനെതിരെ പൗണ്ടിന്റെ വിനിമയ നിരക്ക്. 1.37 ഡോളറായിരുന്നു ഇന്നലെ ഒരു പൗണ്ടിന്റെ മൂല്യം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് ഉടന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് പൗണ്ടിനെതിരേ ഡോളര്‍ ദുര്‍ബലമാകാന്‍ കാരണം. ഫെഡറല്‍ റിസര്‍വ് തലവന്‍ ജെറോം പവലിനെതിരേ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ കറന്‍സി വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്.

രൂപയ്‌ക്കെതിരെയും പൗണ്ടിന്റെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. ഇന്നലെ ഒരുവേള 118 രൂപവരെയെത്തി ഒരു പൗണ്ടിന്റെ വില. 117.58 നിരക്കിലായിരുന്നു ഇന്നലെ വിപണി ക്ലോസ് ചെയ്തത്. പൗണ്ട് വില കുതിച്ചുയര്‍ന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വലിയ നേട്ടമാകും. എന്നാല്‍ നാട്ടില്‍ നിന്നും യുകെയിലേക്ക് പണം എത്തിക്കേണ്ട വിദ്യാര്‍ഥികള്‍ക്കും മറ്റും വിനിമയ നിരക്കിലെ ഈ വര്‍ധന വലിയ തിരിച്ചടിയാകും.

 
Other News in this category

 
 




 
Close Window