|
മലപ്പുറം ജില്ലയിലെ കണ്ണക്കുളം സ്വദേശി റീമ ഷാജിക്കു സര്‍ക്കാരിന്റെ ചീവ്നിങ് സ്‌കോളര്‍ഷിപ് ലഭിച്ചു. എഡിന്‍ബറ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് പഠനത്തിനാണ് സ്‌കോളര്‍ഷിപ്.
കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് നേടിയ റീമ, നിലവില്‍ ഐടി സന്നദ്ധ സംഘടനയായ ടിങ്കര്‍ഹബ്ബില്‍ പ്രോഗ്രാം മാനേജരാണ്. പരേതനായ ഷാജി മണ്ണയിലിന്റെയും തിരൂര്‍ എംഇഎസ് സ്‌കൂള്‍ അധ്യാപിക ജൗസിയ ഷാജിയുടെയും മകളാണ്. |