|
16ാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാം ക്ലീവ് സ്‌കൂളിലെ എംടി വാസുദേവന്‍ നായര്‍ നഗറില്‍ വിജയകരമായി പൂര്‍ത്തിയാക്കി. റീജിയന്‍ വിഭാഗത്തില്‍ നാലാം തവണ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് 161 പോയന്റ് നേടി കിരീടം നിലനിര്‍ത്തി.
122 പോയിന്റുകളോടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ രണ്ടാം സ്ഥാനവും 107 പോയന്റുകളോടെ യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ മൂന്നാം സ്ഥാനവും നേടി.
അസോസിയേഷന്‍ വിഭാഗത്തില്‍ മിഡ്ലാന്‍ഡ്സ് റീജിയണിലെ വാര്‍വിക് ആന്‍ഡ് ലമിങ്ടണ്‍ മലയാളി അസോസിയേഷന്‍ 67 പോയന്റുകളോടെ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയപ്പോള്‍ യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണിലെ ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ഹള്‍ 60 പോയിന്റുകളോടെ രണ്ടാം സ്ഥാനവും നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ 52 പോയന്റുകളോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ബെഡ്ഫോര്‍ഡ് മാര്‍സ്റ്റന്‍ കേരള അസോസിയേഷനിലെ കരണ്‍ ജയശങ്കര്‍ ഷെലിന്‍ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയപ്പോള്‍ വിഗന്‍ മലയാളി അസോസിയേഷനിലെ ആന്‍ ട്രീസ ജോബി, വാല്‍മ വാര്‍വിക്കിലെ അമേയ ക്രിഷ്ണ നിധീഷ് എന്നിവര്‍ കലാതിലക പട്ടം കരസ്ഥമാക്കി. കവന്‍ട്രി കേരള കമ്യൂണിറ്റിയിലെ ഐശ്വര്യ വിനു നായര്‍ നാട്യമയൂരം ട്രോഫി കരസ്ഥമാക്കിയപ്പോള്‍ ക്രോമി മലയാളി കമ്യൂണിറ്റിയിലെ മിഖേല മേരി സന്തോഷ് ഭാഷാകേസരി പട്ടവും കരസ്ഥമാക്കി.
കിഡ്സ് വിഭാഗത്തില്‍ ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷനിലെ ധിഷന സുഭാഷ്, സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ ചെംസ് ഫോര്‍ഡ് മലയാളി അസോസിയേഷനിലെ നികിത അനന്തപ്രകാശ്, കെസി ഡബ്ല്യു എ ക്രോയിഡണിലെ ശ്രീമദ് ശ്രീരാജ്, ജൂനിയര്‍ വിഭാഗത്തില്‍ ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ ഈവ മരിയ കുര്യാക്കോസ്, സീനിയര്‍ വിഭാഗത്തില്‍ കവന്‍ട്രി കേരള കമ്യൂണിറ്റിയിലെ ഐശ്വര്യ വിനു നായര്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. |