Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ അടുത്തമാസം ഒപ്പിട്ടേക്കും
reporter

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ അടുത്ത മാസം അവസാനത്തോടെ ഒപ്പിട്ടേക്കും. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ യുകെ സന്ദര്‍ശനം നടത്തുന്നതും കരാര്‍ അടുത്ത മാസം യാഥാര്‍ഥ്യമാകുമെന്നതിന്റെ സൂചനയാണ്. കരാര്‍ സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ മേയ് ആറിന് പൂര്‍ത്തിയാക്കിയിരുന്നു. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണു ലക്ഷ്യം. കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞാല്‍ പ്രാബല്യത്തില്‍ വരുന്നതിനുമുന്പ് കേന്ദ്രമന്ത്രിസഭയുടെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും അംഗീകാരം ആവശ്യമാണ്.

കരാര്‍ യഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയില്‍നിന്നുള്ള തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, സമുദ്ര വിഭവങ്ങള്‍ തുടങ്ങിയവയ്ക്ക് യുകെ വിപണിയില്‍ മികച്ച പ്രവേശനം ലഭിക്കും. ഇതോടൊപ്പം യുകെയില്‍ നിര്‍മിച്ച കാര്‍, മദ്യം, ചോക്ലേറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കുകയും ഇതുവഴി രാജ്യത്ത് ഈ വസ്തുക്കളുടെ വിലയില്‍ കുറവുണ്ടാകുകയും ചെയ്യും. മദ്യഇറക്കുമതി തീരുവ 150 ശതമാനത്തില്‍നിന്ന് 75 ആയി കുറയും. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമാകും. നികുതിയ്ക്കപ്പുറം ചെറുകിട ജോലികള്‍, ബിസിനസ്, പ്രൊഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസ സേവനങ്ങള്‍ തുടങ്ങിയ മേഖലയില്‍ ഇന്ത്യയ്ക്കു പ്രയോജനം ലഭിക്കും.

 
Other News in this category

 
 




 
Close Window