Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
കെയര്‍ വര്‍ക്കര്‍മാരെ ആവശ്യമില്ല, തൊഴില്‍വീസയില്‍ കടുത്ത നിബന്ധനകള്‍
reporter

ലണ്ടന്‍: തൊഴില്‍ വീസ അപേക്ഷകര്‍ക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതടക്കം, കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നിബന്ധനകളുള്‍പ്പെടുന്ന പുതിയ വീസ ചട്ടങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചു. ആരോഗ്യപരിചരണ മേഖലയ്ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാകും. അതേസമയം, നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാകില്ല. 22ന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ നിലവില്‍ വരും. മേയില്‍ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങള്‍. വിദഗ്ധ തൊഴില്‍ മേഖലയ്ക്ക് ഉയര്‍ന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും. ഷെഫ് ഉള്‍പ്പെടെ നൂറിലേറെ ജോലികളെ തൊഴിലാളിക്ഷാമ പട്ടികയില്‍നിന്ന് ഒഴിവാക്കും.

കുറഞ്ഞ ശമ്പളമുള്ള പല ജോലികള്‍ക്കും ഇനി തൊഴില്‍ വീസ അനുവദിക്കില്ല. വിദേശികളായ സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരുടെ നിയമനം അവസാനിപ്പിക്കും. നിലവില്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ മാറാന്‍ 3 വര്‍ഷം സമയം നല്‍കും. ജോലികള്‍ക്കു പോയിന്റ് സംവിധാനം നടപ്പാക്കും. ബിരുദത്തെക്കാള്‍ കുറഞ്ഞ യോഗ്യത ആവശ്യമുള്ള ജോലികള്‍ക്ക് ഇനി താല്‍ക്കാലിക അനുമതിയേ ഉണ്ടാകൂ. ഇവര്‍ക്കു ബന്ധുക്കളെ കൊണ്ടുവരാന്‍ കഴിയില്ല. ശമ്പള-വീസ ഫീ ഇളവിന് അര്‍ഹതയുമുണ്ടാകില്ല. 2026നു ശേഷം ഇത്തരം ജോലികളിലെ നിയമനം വിദഗ്ധസമിതി റിപ്പോര്‍ട്ട് അനുസരിച്ചു തീരുമാനിക്കും.

 
Other News in this category

 
 




 
Close Window