Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
83 വയസുള്ള പുരോഹിതയെ കസ്റ്റഡിയിലെടുത്ത് യുകെ പൊലീസ്
reporter

ലണ്ടന്‍: ഫലസ്തീന്‍ അനുകൂല സംഘടനയായ ഫലസ്തീന്‍ ആക്ഷനെ യുകെ സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പുതുതായി നടപ്പിലാക്കിയ നിരോധനം ലംഘിച്ചതിന് 83 വയസ്സുള്ള ഒരു വിരമിച്ച പുരോഹിതയെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്. 'വംശഹത്യയെ എതിര്‍ക്കുന്നു. ഫലസ്തീന്‍ ആക്ഷനെ പിന്തുണക്കുന്നു' എന്ന പ്ലക്കാര്‍ഡ് കൈവശം വെച്ചതിനാണ് ബ്രിസ്റ്റലില്‍ നിന്നുള്ള റവറന്റ് സൂ പര്‍ഫിറ്റിനെ കസ്റ്റഡിയിലെടുത്തത്. വിലക്കിനെതിരെ പ്രതിഷേധിച്ചതിന് ശനിയാഴ്ച അറസ്റ്റിലായ 27-ലധികം പേരില്‍ അവരും ഉള്‍പ്പെടുന്നു.പര്‍ഫിറ്റിന്റെ അറസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒരു ഉപയോക്താവ് ഇതിനെ 'സ്വേച്ഛാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെതിരായ അടിച്ചമര്‍ത്തല്‍' എന്നാണ് വിശേഷിപ്പിച്ചത്. മറ്റൊരാള്‍ അവരെ 'ഒരു ഹീറോ' എന്ന് വിളിക്കുന്നത് ഇപ്പോള്‍ നിയമവിരുദ്ധമാണോ എന്ന് ചോദിച്ചു.

ഫലസ്തീന്‍ ആക്ഷനെ ഭീകര സംഘടനയായി മുദ്രകുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി പ്രാബല്യത്തില്‍ വന്ന ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് പുരോഹിതയെ കസ്റ്റഡിയിലെടുത്തത്. ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ പിന്തുണക്കുകയോ അതില്‍ അണിചേരുകയോ ചെയ്യുന്നത് ഇപ്പോള്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗസ്സയില്‍ വംശഹത്യ യുദ്ധം നടത്തുന്നതിന് വേണ്ടി ഇസ്രായേലിലേക്ക് ആയുധ വ്യാപാരം തടയുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് ഫലസ്തീന്‍ ആക്ഷന്‍. ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിനെ നിരോധിച്ച നടപടിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ 29 പേരെ അറസ്റ്റ് ചെയ്തതായി യുകെ പൊലീസ്.

 
Other News in this category

 
 




 
Close Window