Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പോസ്റ്റ് ഓഫിസ് വിവാദം, കള്ളക്കേസില്‍ പ്രതിയായ 13 പേരുടെ മരണം ആത്മഹത്യ
reporter

ലണ്ടന്‍: പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ പണം തട്ടിയെന്ന് തെറ്റിദ്ധരിച്ചുള്ള അഴിമതി വിവാദത്തിലെ പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. തെറ്റൊന്നും ചെയ്യാതെ ആരോപണം കേള്‍ക്കേണ്ടിവന്നതിന്റെ മാനസികവിഷമത്തില്‍ 13 പേര്‍ സ്വയം ജീവനൊടുക്കിയെന്നാണ് കണ്ടെത്തല്‍. 1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജര്‍മാര്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത്. ഇതില്‍ അറുപതോളം പേര്‍ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. ഇതില്‍ അറുപതോളം പേര്‍ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. പലരും കടക്കെണിയിലായി. ചിലരാകട്ടെ ഗുരുതര അസുഖബാധിതരുമായി.

'ഹൊറൈസണ്‍' എന്ന സോഫ്റ്റ്വെയറിനു സംഭവിച്ച പിഴവുമൂലം സെയില്‍സ് അക്കൗണ്ടിങ് സംവിധാനം താറുമാറായതാണെന്നു തിരിച്ചറിയാതെ, പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ പണം തട്ടിയെന്ന് അധികൃതര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. യുകെ നീതിന്യായ സംവിധാനത്തിനു പറ്റിയ വലിയ പിഴവായി കുപ്രസിദ്ധി നേടിയ സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടിവി ഡോക്യുമെന്ററിയിലൂടെയാണ് ലോകമറിഞ്ഞത്. തുടര്‍ന്ന്, നിയമനടപടി നേരിടേണ്ടി വന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി.

 
Other News in this category

 
 




 
Close Window