Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എന്‍എച്ച്എസിനു പണം അടയ്ക്കാത്ത വിദേശികള്‍ക്കു നിരോധനം
reporter
ലണ്ടന്‍ : എന്‍എച്ച്എസ് ചികിത്സാ സേവനം പ്രയോജനപ്പെടുത്തിയ ശേഷം പണം അടയ്ക്കാത്ത വിദേശികള്‍ക്കു നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കുടിശിക തീര്‍ക്കാത്തവരെ രാജ്യത്തു തങ്ങാനോ വീണ്ടും രാജ്യത്തു പ്രവേശിക്കാനോ അനുവദിക്കില്ല. ഇവര്‍ കുടിശിക തീര്‍ക്കുന്നതുവരെ നിരോധനം നിലനില്‍ക്കും. ആയിരം പൗണ്ട് മുതല്‍ മുകളിലേക്കു കുടിശിക ഉള്ളവര്‍ക്കാണു നിരോധനം. ഇതു സംബന്ധിച്ച കുടിയേറ്റ നിയമ ഭേദഗതി ബില്‍ ഇന്നു പാര്‍ലമെന്റില്‍ വയ്ക്കും.

യുകെ ആരോഗ്യമേഖലയുടെ സൗകര്യം മുതലെടുക്കുന്നത് ഒഴിവാക്കാനാണിതെന്നു ഡാമിയല്‍ ഗ്രീന്‍ പറഞ്ഞു. വിദേശ വിനോദ സഞ്ചാരികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പണം അടയ്ക്കാത്ത പക്ഷം നടപടി സ്വീകരിക്കും. അല്ലാത്തവരെ സ്വീകരിക്കാന്‍ തങ്ങള്‍ തയാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിശികക്കാരുടെ വിവരങ്ങള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിക്കു കൈമാറും. ഇതോടെ അപേക്ഷ തള്ളാന്‍ എളുപ്പമാകും. ഘട്ടം ഘട്ടമായി നടപടി പൂര്‍ത്തിയാക്കും. യുകെ ബോര്‍ഡര്‍ ഏജന്‍സിയും ആരോഗ്യവകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ടയര്‍ രണ്ട്, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുള്ളവര്‍ സ്ഥിരതാമസമാക്കണമെങ്കില്‍ വരുമാനം തെളിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഒക്‌റ്റോബര്‍ 31 മുതല്‍ ഇതു നിര്‍ബന്ധമാക്കും.
 
Other News in this category

 
 




 
Close Window