Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ നഗരത്തെ നടുക്കി ഭീകരാക്രമണം: പുരോഹിതന്‍ രക്ഷകനായി; ജൂതന്മാരുടെ സിനഗോഗില്‍ നടത്തിയ ആക്രണത്തില്‍ കൊല്ലപ്പെട്ടത് 2 പേര്‍
Text By: UK Malayalam Pathram
മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം നടത്തി രണ്ട് പേരെ കൊലപ്പെടുത്തി. ജൂത കലണ്ടറിലെ പുണ്യ ദിനമായ യോം കിപ്പൂര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സിനഗോഗില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. കാറിലെത്തിയ അക്രമി ജനകൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷം പുറത്തിറങ്ങി ആളുകളെ കഠാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നിലഗുരുതരമാണ്. വ്യാജ സൂയിസൈഡ് ബോംബ് വെസ്റ്റ് ധരിച്ച് കൈയില്‍ കത്തിയുമായി എത്തിയ തീവ്രവാദി ആറ് മിനിറ്റോളം നീണ്ട അക്രമമാണ് നടത്തിയത്.
കീഴടങ്ങാന്‍ മടിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ ക്രംസാല്‍ സിനഗോഗിലായിരുന്നു ഭീകരാക്രമണം. അതേസമയം, സംഭവത്തില്‍ കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമാകാതെ കാത്തത് ഒരു ജൂത പുരോഹിതന്റെ ഇടപെടലാണ്.
പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും മറ്റുള്ളവരേയും ആക്രമിച്ച അക്രമിയുടെ ലക്ഷ്യം ഉള്ളില്‍ കടന്ന് കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ ശ്രമത്തെ തടഞ്ഞത് പുരോഹിതന്റെ ഇടപെടലായിരുന്നു. ഡബ്ബി ഡാനിയേല്‍ വാക്കറാണ് ഇടപെടല്‍ നടത്തിയ പുരോഹിതന്‍.

സിനഗോഗിന് പുറത്ത് കത്തിയുമായി ആളുകള്‍ക്ക് നേരെ അക്രമി പാഞ്ഞടുത്തതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു .ഇതോടെ സിനഗോഗിന് ഉള്ളിലേക്ക് അക്രമി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അകത്തുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതിലൂടെ സാധിച്ചു.

2008 മുതല്‍ ഹീറ്റണ്‍ പാര്‍ക്കിലെ സിനഗോഗിലെ റബ്ബിയാണ് ഡാനിയേല്‍ വാക്കര്‍. എല്ലാവരേയും സംരക്ഷിച്ചു നിര്‍ത്തിയ റബ്ബിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നത്. ദേഹത്ത് ബോംബ് കെട്ടിവച്ചായിരുന്നു തീവ്രവാദിയുടെ ആക്രമണം. ബോംബു സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടക വസ്തുക്കള്‍ നീക്കം ചെയ്ത ശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്.
 
Other News in this category

 
 




 
Close Window