Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ നിരോധിത സംഘടനയുടെ പേരില്‍ പ്രക്ഷോഭം; 500 ഓളം പേര്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: നിരോധിത പലസ്തീന്‍ അനുകൂല സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലണ്ടനില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 500 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 'പലസ്തീന്‍ ആക്ഷന്‍' എന്ന നിരോധിത സംഘടനയുടെ പേരിലാണ് പ്രതിഷേധം നടന്നത്. മാഞ്ചസ്റ്ററില്‍ ജൂതസമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

നിരോധിത സംഘടനയുടെ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന നിലപാട് നേരത്തെ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചാണ് വീണ്ടും പലസ്തീന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്റ്റാര്‍മറുടെ മുന്നറിയിപ്പിന് ശേഷവും ആയിരത്തോളം പേര്‍ പ്രതിഷേധത്തിന് തടച്ചുകൂടിയതോടെ ലണ്ടന്‍ പൊലീസ് ശക്തമായ നടപടിയിലേക്ക് നീങ്ങി. 488 പേരെതിരെ നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window