|
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വെസ്റ്റ് വെയില്‍സിലെ കാര്‍മാര്‍ത്തന്‍, ആബെറിസ്റ്വിത്ത്, കാര്‍ഡിഗന്‍, ഹാവര്‍ഫോര്‍ഡ് വെസ്റ്റ്, റ്റെന്‍ബി, ലംപീറ്റര്‍, തുടങ്ങിയ ടൗണുകളിലെ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം കാര്‍മര്‍ത്തന്‍ പാര്‍ക് ഡെവി സാന്റില്‍ വലിയ ആവേശത്തോടെയും നല്ല പങ്കാളിത്തത്തോടെയും നടന്നു.
ഈ യോഗത്തില്‍ 2025-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ അംഗങ്ങള്‍ ഏകകണ്ഠമായി തെരഞ്ഞെടുത്തു. റെജില്‍ രാമന്‍ പ്രസിഡന്റ്, അനു സുസന്‍ എബ്രഹാം സെക്രട്ടറി, അജിത് തോമസ് ട്രഷറര്‍, ബിനോയ് തോമസ് വൈസ് പ്രസിഡന്റ്, വിമല്‍ കുമാര്‍ ജോയിന്റ് സെക്രട്ടറി, ജിജോ മാനുവല്‍ ജോയിന്റ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
അഭിലാഷ് കുമാര്‍, നിജോ പൈനാടത്ത്, ഷിബു മാത്ത്യു, ജിന്‍സ്‌മോന്‍ ജോര്‍ജ്, ജിത് ജോസഫ്, സജി ജോസഫ്, നിതീഷ് കുമാര്‍ എസ്, വിദ്യ നിതീഷ്, അരുണ്‍ രാജ് കുമാര്‍, സുനില്‍ ജോസ്, ജോബിന്‍ ഡൊമിനിക്, എല്‍ദോസ് മാത്ത്യു, ലിജോ ജോണ്‍, സിബി ജോസഫ്, സേവ്യര്‍ ജെയിംസ്, ജാസില്‍ ജോണ്‍, ഹരി രാജ്, സെബിന്‍ സെബാസ്റ്റ്യന്‍, ജെസ്നി ജെനു എന്നിവരെ കമ്മിറ്റി അംഗങ്ങള്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. |