Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1974 INR  1 EURO=105.0972 INR
ukmalayalampathram.com
Wed 14th Jan 2026
 
 
Teens Corner
  Add your Comment comment
പശുവിനെ കൊന്ന കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ വീതം പിഴയും വിധിച്ച് അമ്രേലി സെഷന്‍സ് കോടതി
Text By: UK Malayalam Pathram
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പശുവിനെ കൊന്നതിന് കഠിനമായ ശിക്ഷ ഒരുമിച്ച് ചുമത്തുന്നത്.
സെഷന്‍സ് ജഡ്ജി റിസ്വാനബീന്‍ ബുഖാരിയാണ് വിധി പുറപ്പെടുവിച്ചത്. ഗോസംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഇതൊരു നാഴികക്കല്ലാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വിശേഷിപ്പിച്ചു. 'ഗോമാതാവിനെ ഉപദ്രവിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്ന ശക്തമായ സന്ദേശമാണിത്,' എന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്വി പ്രതികരിച്ചു.
അമ്രേലിയിലെ ചെറിയ പട്ടണത്തെ ഇളക്കിമറിക്കുകയും ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തെക്കുറിച്ച് സംസ്ഥാനതലത്തില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്ത ഒരു വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്. അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മയില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവരെ ഗോക്കളെ കശാപ്പ് ചെയ്തതിനും മാംസം കടത്തിയതിനും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.
പോലീസ് ഓഫീസര്‍ വനരാജ് മഞ്ജാരിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എഎസ്‌ഐ ആര്‍ എന്‍ മല്‍കിയയുടെ നേതൃത്വത്തിലുള്ള അമ്രേലി സിറ്റി പോലീസ് സംഘം 2023 നവംബര്‍ 6 ന് ഖട്ട്കിവാഡയിലെ ഒരു വീട്ടില്‍ റെയ്ഡ് നടത്തിയതോടെയാണ് കേസിന്റെ തുടക്കം. പ്രധാന പ്രതിയായ അക്രം സോളങ്കിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ ചിതറിക്കിടക്കുന്ന നിലയില്‍ വാലുകള്‍, തോലുകള്‍, കാല്‍ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ കശാപ്പ് ചെയ്ത മൃഗങ്ങളുടെ ഭാഗങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഖാസിം സോളങ്കിയെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. അക്രം, സത്താര്‍ എന്നിവര്‍ ആദ്യം ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി.
 
Other News in this category

 
 




 
Close Window