Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7898 INR  1 EURO=107.1008 INR
ukmalayalampathram.com
Tue 03rd Mar 2026
 
 
Teens Corner
  Add your Comment comment
മലയാളി ദമ്പതികള്‍ സ്വന്തം മകനെ ഐഎസ് സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു; യുകെയില്‍ നിന്നു മടങ്ങിയെത്തിയ ദമ്പതികള്‍ക്കെതിരേ യുഎപിഎ വകുപ്പു പ്രകാരം കേസെടുത്തു.
Text By: UK Malayalam Pathram
ഭീകര സംഘടനയായ ISISല്‍ ചേരാന്‍ പതിനഞ്ചുകാരനെ പ്രേരിപ്പിച്ചതിന് മാതാവിനും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി. 2021 നവംബര്‍ ഒന്നിനും 2025 ജൂലൈ 31 നും ഇടയിലുള്ള സംഭവങ്ങള്‍ക്ക് 2025 നവംബര്‍ 14 നാണ് കേസ് എടുത്തത്. നെടുമങ്ങാട് സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതി പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചതിനു ശേഷം മതപരിവര്‍ത്തനം നടത്തിയിരുന്നു. ഇവരുടെ മകനായ പതിനഞ്ചുകാരനെ ഭീകരസംഘടനയില്‍ ചേരാന്‍ പ്രേരിപ്പിച്ചതിനാണ് കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
യുവതിയും ഭര്‍ത്താവും കുട്ടിയും 2021 മുതല്‍ യു.കെയിലായിരുന്നു താമസം. അവിടെ വച്ച് കുട്ടിയെ ISISല്‍ ചേരാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു എന്നാണ് കേസ്. തീവ്രമത നിഷ്ഠകള്‍ പാലിക്കാനുള്ള ഇയാളുടെ പ്രവര്‍ത്തിയില്‍ തന്റെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതായും ഇതോടെ അമ്മ തന്റെ പിതാവുമായി അകന്നു എന്നും കുട്ടി പറയുന്നു. പിന്നീട് നാട്ടിലെത്തിയപ്പോഴാണ് കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window