Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7898 INR  1 EURO=107.1008 INR
ukmalayalampathram.com
Tue 03rd Mar 2026
 
 
Teens Corner
  Add your Comment comment
അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം യുകെ - യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ യുകെയിലെ ശുശ്രൂഷകരുടെ ഏകദിന വാര്‍ഷിക കോണ്‍ഫ്രന്‍സ് ബര്‍മിംങ്ഹാം സെന്റ്. സ്റ്റീഫന്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് ഇടവകയില്‍ വച്ച് നടത്തപ്പെട്ടു.
Text By: UK Malayalam Pathram
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിശുദ്ധ മദ്ബഹ ശുശ്രൂഷകരുടെ ആധ്യാത്മിക സംഘടനയായ അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം യുകെ - യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ യുകെയിലെ ശുശ്രൂഷകരുടെ ഏകദിന വാര്‍ഷിക കോണ്‍ഫ്രന്‍സ് ബര്‍മിംങ്ഹാം സെന്റ്. സ്റ്റീഫന്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് ഇടവകയില്‍ വച്ച് നടത്തപ്പെട്ടു. നവംബര്‍ 15ന് രാവിലെ എട്ടുമണി മുതല്‍ ആരംഭിച്ച ഏകദിന കോണ്‍ഫറന്‍സിന് ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ബിനോയ് ജോഷ്വാ അധ്യക്ഷത വഹിക്കുകയും പ്രസ്ഥാനം ഭദ്രാസന പ്രസിഡണ്ടും ഇടവക മെത്രാപ്പോലീത്തായുമായ എബ്രഹാം മാര്‍. സ്തേഫാനോസ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കുകയും പുതിയ നിയമത്തിലെ ദാസന്മാര്‍' ( 2 കൊരിന്ത്യര്‍ 3:6 അവന്‍ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാര്‍ ആകുവാന്‍ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.) എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുക്കുകയും, തുടര്‍ന്ന് ഫാ. ഹാപ്പി ജേക്കബ്, നോബിള്‍ എബ്രഹാം തോമസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ്. ജോണ്‍ ദി ബാപ്റ്റിസ്റ്റ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗം ജോഹാന്‍ റ്റിറ്റി ഒന്നാം സ്ഥാനത്തിനും മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗം ജോഷി ഈപ്പന്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. സംഘടന പ്രവര്‍ത്തന അവലോകനം, ഗ്രൂപ്പ് ചര്‍ച്ച എന്നിവ വളരെ പ്രയോജനകരമാക്കി. ശുശ്രൂഷക സംഘത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ദക്ഷിണ മേഖല സെക്രട്ടറി സി. കെ. ജോണ്‍ അവതരിപ്പിച്ചു. ശുശ്രൂഷക സംഘം വാര്‍ഷിക വരവ് -ചിലവ് കണക്കുകള്‍ ഭദ്രാസന ട്രഷറര്‍ ഷൈനു മാത്യു അവതരിപ്പിച്ചു. സഭയുടെ യുകെ- യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന സെക്രട്ടറി ഫാദര്‍ വര്‍ഗീസ് മാത്യു, ആതിഥേയ ഇടവകയായ സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെ ട്രഷറര്‍ എബ്രഹാം കുര്യന്‍, മധ്യമേഖല സെക്രട്ടറി മോന്‍സി എബ്രഹാം, വടക്കന്‍ മേഖല സെക്രട്ടറി ജെഫിന്‍ ഡാന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ മദ്ബഹ ശുശ്രൂഷകരായി വളരെക്കാലം സേവനം ചെയ്തുവരുന്ന ഭദ്രാസനത്തിലെ സീനിയര്‍ ശുശ്രൂഷകരായ 70 വയസിനു മുകളില്‍ പ്രായമുള്ളവരായ ജോര്‍ജ് ഉണ്ണുണ്ണി (ബര്‍മിങ്ഹാം), എന്‍ രാജന്‍ ബ്രിസ്റ്റോള്‍ എന്നിവരെ ആദരിച്ചു. വിവിധ ഇടവകകളില്‍ നിന്നുമായി ഏകദേശം 200 ഓളം അംഗങ്ങള്‍ പങ്കെടുത്ത യുകെ അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം ഭദ്രാസന കോണ്‍ഫറന്‍സിന് ആതിഥേയത്വം നല്‍കിയ ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ആധ്യാത്മിക സംഘടന പ്രവര്‍ത്തകര്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
Other News in this category

 
 




 
Close Window