Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് സുപ്രീം കോടതി
reporter
ലണ്ടന്‍ : യൂറോപ്പിന് പുറത്തുനിന്നെത്തുന്ന 21 വയസ്സില്‍ താഴെയുള്ള ദമ്പതികളുടെ പ്രവേശനം നിഷേധിക്കുന്നത് നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി.2008ലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.ഇത് പ്രകാരം 21 വയസ്സിനു താഴെയുള്ള ദമ്പതികളെ ഒരുമിച്ച് ജീവിക്കാന്‍ നിയമം അനുവദിക്കുന്നില്ല.എന്നാല്‍ ഈ നിയമം ദമ്പതികളുടെ മനുഷ്യാവകാശത്തിലുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇമിഗ്രേഷന്‍ നിയമപ്രകാരം തങ്ങളുടെ ജീവിതത്തില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി രണ്ട് ദമ്പതികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഈ പ്രസ്താവന.

ബ്രിട്ടണ്‍ ആംബര്‍ ആഗ്യുലറിനേയും ഭര്‍ത്താവ് ഡീഗോയേയും ഒരുമിച്ച് ജീവിക്കാന്‍ നിയമം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഇവര്‍ കേസ് നല്‍കിയത്.കൂടാതെ പാക്കിസ്താന്‍കാരിയായ ഭാര്യ ഷക്കീറാ ബീബിയുമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി സുഹ്യാല്‍ മൊഹമ്മദും കോടതിയെ സമീപിച്ചു.ഇരുവരുടേയും വിവാഹം നിര്‍ബന്ധിതമല്ലെന്നും സമ്മതത്തോടെ വിവാഹം കഴിച്ച ഇവരെ വിലക്കുന്നത് തെറ്റാണെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍. നിര്‍ബന്ധിത വിവാഹത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതിനാണ് ഈ നിയമം ശക്തമാക്കിയിരുന്നത്.എന്നാല്‍ ഈ നിയമം ചിലര്‍ക്കെങ്കിലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതാണ് സത്യം.
 
Other News in this category

 
 




 
Close Window