|
ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണം 55 ആയി. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ എത്ര പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നതില്‍ ഇപ്പോഴു അവ്യക്തത നിലനില്‍ക്കുകയാണ്. തീപിടുത്തമുണ്ടായി 20 മണിക്കൂറുകള്‍ പിന്നിടുമ്പോഴും എട്ട് ടവറുകളില്‍ മൂന്നെണ്ണത്തിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് പുറമേ കെട്ടിയ മുളകളില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. പിന്നീട് കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.
മരിച്ചവരില്‍ ഒരു അഗ്‌നിരക്ഷാസേന അംഗവും ഉള്‍പ്പെടും. ഇന്നലെ ഉച്ചയ്ക്ക് 02: 50നാണ് ഫ്‌ലാറ്റുകളില്‍ തീ പിടിത്തമുണ്ടായത്. ഫ്‌ലാറ്റ് സമുച്ചയത്തില്‍ ആകെ 4000 പേരാണ് താമസക്കാരായി ഉള്ളത്. ഏറ്റവും ഉയര്‍ന്ന 'ലെവല്‍ 5' തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. |