|
കര്‍ണാടകയില്‍ ഒരു വ്യക്തി മദ്യപാനം ഉപേക്ഷിച്ചപ്പോള്‍ ആഘോഷം ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തു.
കര്‍ണാടകയില്‍ മാണ്ഡയ്ക്കടുത്തുള്ള ബസരാലു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ കിരണ്‍ മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തുകയും ആ സന്തോഷം ഗ്രാമത്തിലുള്ളവര്‍ക്ക് ബ്രോയിലര്‍ കോഴികളെ നല്‍കി ആഘോഷിക്കുകയും ചെയ്തു. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കിരണിന്റെ വീട്ടിലെത്തി ഇതൊരു ഉത്സവമോ വിവാഹമോ പോലെ ആഘോഷമാക്കി.
കിരണിനെ സംബന്ധിച്ച് മദ്യപാനം വര്‍ഷങ്ങളായി ഒരു ജീവിതശൈലിയായിരുന്നു. മദ്യം അദ്ദേഹത്തിന്റെ ജീവിതത്തിലെ ദൈനംദിന സാന്നിധ്യമായിരുന്നു. മദ്യം ഒരു വിനോദത്തില്‍ നിന്നും പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പതിവ് കാര്യമായി മാറി. അദ്ദേഹത്തിന്റെ ദിവസങ്ങളും തീരുമാനങ്ങളുമെല്ലാം മദ്യത്തെ ആശ്രയിച്ചായിരുന്നു. ധാരാളം പണം മദ്യത്തിനായി ചെലവഴിച്ചു. |