|
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നില മികച്ചതെന്ന് വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍. ട്രംപിന്റെ ഹൃദയം പൂര്‍ണ്ണ ആരോഗ്യമുള്ളതാണെന്ന് ഡോക്ടര്‍ അറിയിച്ചു. ട്രംപിന്റെ അപ്രതീക്ഷിത ആശുപത്രി സന്ദര്‍ശനത്തിനിടെ എംആര്‍ഐ സ്‌കാന്‍ പരിശോധനകള്‍ക്കു ശേഷമായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒക്ടോബറിലാണ് പരിശോധന നടത്തിയത്. 79-കാരനായ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഈ വിവരം ഇപ്പോള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത ജൂണില്‍ ട്രംപിന് 80 വയസ്സ് തികയും. ഇതിനോടകം തന്നെ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. മുന്‍ഗാമിയായ ജോ ബൈഡനെ അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനും ട്രംപ് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. |