|
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനു വേണ്ടി കാത്തുനില്‍ക്കേണ്ടെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജതമാക്കി. പാലക്കാടും കോയമ്പത്തൂരും പൊള്ളാച്ചിയിലും നടന്ന പരിശോധനയില്‍ എസ്.ഐ.ടി. സംഘത്തിന് രാഹുലിനെ കണ്ടെത്താനായില്ല.
അതേസമയം, മുന്‍കൂര്‍ ജാമ്യത്തില്‍ വാദം അടച്ചിട്ട കോടതിയില്‍ വേണമെന്ന രാഹുലിന്റെ അഭ്യര്‍ത്ഥനപ്രകാരം കോടതിയില്‍ അഭിഭാഷകന്‍ അപേക്ഷ നല്‍കി. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയതിനാല്‍ മറ്റുള്ളവരെ ഒഴിവാക്കി ജഡ്ജി അടച്ചിട്ട മുറിയില്‍ തെളിവുകള്‍ പരിശോധിക്കണമെന്നും ആവശ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. |