|
അഫ്ഗാനിസ്ഥാനില്‍ തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി പതിമൂന്നുകാരന്‍. ഖോസ്?റ്റിലെ ഒരു സ്റ്റേഡിയത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വധശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ സ്?റ്റേഡിയത്തില്‍ 80,000ല്‍ അധികം ആളുകള്‍ എത്തിയിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
13കാരന്റെ കുടുംബത്തിലെ 9 കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മംഗളെന്ന് പേരുള്ളയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തന്നെ താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാള്‍ കു?റ്റക്കാരനാണെന്ന് അഫ്ഗാനിസ്ഥാന്‍ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ വധശിക്ഷ നടപ്പിലാക്കാന്‍ അംഗീകാരവും നല്‍കിയിരുന്നു. |