|
ഡല്‍ഹി വായുമലിനീകരണംരൂക്ഷം. നഴ്സറി മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. മലിനീകരണം രൂക്ഷമായതോടെയാണ് നടപടി. ഉത്തരവ് നിര്‍ബന്ധിതമായി സ്‌കൂളുകള്‍ പാലിക്കണം എന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡല്‍ഹിയില്‍ ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഇതോടെ ഓഫീസുകളില്‍ 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് വരെ ഹൈബ്രിഡ് രീതിയിലേക്ക് മാറാന്‍ ഉത്തവിറങ്ങി. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. |