Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
Teens Corner
  Add your Comment comment
ഐഒസി യുകെ കേരള ചാപ്റ്റര്‍ സറേ റീജിയന്റെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
Text By: Biju Kulangara
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സറേ റീജിയന്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്രോയിഡോണ്‍ സെന്റ് ജൂഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടന്ന ആഘോഷത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ സറേ റീജിയന്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. നിതിന്‍ പ്രസാദ് കോശി ക്രിസ്തുമസ് സന്ദേശം നല്‍കി. മുഖ്യ അതിഥികളായി ക്രോയിഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ലൂട്ടന്‍ മുന്‍ മേയര്‍ ഫിലിപ്പ് എബ്രഹാം, ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ എന്നിവര്‍ ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു.

കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്‍, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, സാറേ റീജയന്‍ ജനറല്‍ സെക്രട്ടറി ഗ്ലോബിറ്റ് ഒലിവര്‍, ട്രഷറര്‍ അജി ജോര്‍ജ്, കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്തുമസ് ആഘോഷത്തിന് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ച് സംഗീത നൃത്ത വിരുന്നുകള്‍ സംഘടിപ്പിക്കപ്പെട്ടു. ക്രോളി ഏഞ്ചല്‍ വോയിസ് കലാകാരന്മാരുടെ സംഗീതവിരുന്ന്, കുഞ്ഞുങ്ങളുടെ സംഗീത നൃത്തം എന്നിവ ഏറെ ആകര്‍ഷകമായി. നൃത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേഹ ജെറിന്‍ മാത്യു, നിവിന്‍ ജെറിന്‍, ദയാ പ്രേം, ദേവാ പ്രേം, എലന അന്തോണിയ എന്നിവര്‍ക്ക് ഐഒസി കേരള ചാപ്റ്ററിന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

സാറ ജോര്‍ജ് ഇവന്റ് ടീമാണ് വളരെ മനോഹരമായി ആഘോഷം നടന്ന ഹാള്‍ ക്രമീകരിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ആഘോഷ പരിപാടികള്‍ വിജയമാക്കുന്നതിന് നേതൃത്വം നല്‍കിയ സാറേ റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജ്, നാഷണല്‍ വൈസ് പ്രസിഡന്റ് ബേബി കുട്ടി ജോര്‍ജ്, നാഷണല്‍ ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, റീജിയന്‍ ജനറല്‍ സെക്രട്ടറി ഗ്ലോബേറ്റ് ഒലിവ്യര്‍, റീജിയന്‍ വൈസ് പ്രസിഡന്റ് എലേന അന്തോണി, സറേ റീജിയന്‍ ട്രഷര്‍ അജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഗ്ലോബറ്റ് ഒലിവര്‍ വൈസ് പ്രസിഡന്റ് ജെറിന്‍ ജേക്കബ്, കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ജോസഫ് എന്നിവരുടെ പ്രവര്‍ത്തനം മാതൃകാപരം ആണെന്ന് സംഘാടകര്‍ പറഞ്ഞു. ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ ആങ്കറിങ് ചെയ്ത ഏലേന അന്തോണി ഏവരുടെയും പ്രശംസയ്ക്ക് അര്‍ഹയായി. റീജിയന്‍ വൈസ് പ്രസിഡന്റ് ജെറിന്‍ ജേക്കബ് നന്ദി പറഞ്ഞു.
 
Other News in this category

 
 




 
Close Window